
തിരുവനന്തപുരം : കൂടംകുളം
ആണവ റിയാക്ടറിനെതിരെ നടത്തിയ ഐതിഹാസിക സമരമുഖം ഓര്‍ക്കുന്നുണ്ടോ ? അന്നത് തമിഴ്നാട്ടിലായിരുന്നു.
ഇന്നിനി കേരളത്തില്‍ എന്തുചെയ്യും ? കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഇടതുമുന്നണിയില്‍ ഉയരുന്ന സജീവചോദ്യം ഇതാണ്. ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐ. ആണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇങ്ങിനെ തുടരുകയാണെങ്കില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രനയത്തിന് അനുസൃതമായി ഊര്‍ജ്ജോത്പാദനത്തിനായി ആണവറിയാക്ടറുകള്‍ തുടങ്ങേണ്ടിവരും.
സി.പി.എമ്മിന്റേയും സി.പി.ഐയുടേയും പ്രഖ്യാപിത നിലപാട് ആണവ ഊര്‍ജ്ജത്തിനെതിരാണ്. കേരളത്തില്‍ കാസര്‍കോട് ചീമേനിയിലും തൃശൂര്‍ അതിരപ്പള്ളിയുമാണ് ആണവറിയാക്ടറുകള്‍ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങള്‍. രണ്ടിടങ്ങളിലും സി.പി.ഐക്ക് സാമാന്യം തരക്കേടില്ലാത്ത വേരോട്ടമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ കേന്ദ്രനയത്തിനൊപ്പം നിന്നില്ലെങ്കില്‍ വൈദ്യതിപ്രതിസന്ധി അതിരൂക്ഷമായി മാറും. ഇനി അവര്‍ക്കൊപ്പം കൂടിയാല്‍ സംസ്ഥാനത്ത് ജനങ്ങളുടെ എതിര്‍പ്പ് അതിശക്തമായി നേരിടേണ്ടിവരും. ആണവറിയാക്ടറുകള്‍ക്കെതിരെ ജനരോക്ഷം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇവിടെ ഒരു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടാല്‍ അത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇവിടെ കൈവിട്ട കളിയാണ്.
കേരളത്തില്‍ എങ്ങിനെങ്കിലും ക്ലച്ച് പിടിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ആണവറിയാക്ടര്‍ ഒരു പാരയായി മാറാനാണ് സാദ്ധ്യത. അതേസമയം, സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും അനിയന്ത്രിതമായ വൈദ്യുതിബില്‍ വര്‍ദ്ധനവും തടയാൻ ഇതല്ലാതെ മറ്റുവഴിയൊന്നുമില്ല എന്ന നിലയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.
കേരളത്തിന് പുറത്ത് ആണവറിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാമെന്നും അതിനായി ഇവിടെ നിന്നും യുറേനിയം ലഭ്യമാക്കാമെന്നുമുള്ള ഫോര്‍മുല സംസ്ഥാനം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോട് കേന്ദ്രം മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ഫലത്തില്‍ പ്രശ്നങ്ങളെല്ലാം കേന്ദ്രത്തിന് മുകളില്‍ ചുമത്തി താത്കാലിക തടിതപ്പല്‍ നടത്താനാകും ബി.ജെ.പി. ഒഴികെയുള്ള കക്ഷികളുടെ നീക്കം. എന്നാല്‍ വിദൂരഭാവിയില്‍ ഇത് തിരിച്ചടികള്‍ക്ക് വഴിമരുന്നിടും എന്നാണ് ലഭ്യമാകുന്ന വിവരം.