അനശ്വര രാജൻ ചിത്രം മൈക്ക് ആഗസ്റ്റ് 19ന് എത്തും

Spread the love

ജോൺ എബ്രഹാം എന്‍റർടെയ്ൻമെന്‍റ് നിർമ്മിക്കുന്ന മൈക്ക് ട്രെയിലറിലൂടെയും പാട്ടുകളിലൂടെയും പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 19ന് പ്രദർശനത്തിനെത്തും. നവാഗതനായ രഞ്ജിത്ത് സജീവാണ് ചിത്രത്തിലെ നായകൻ. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ഹിഷാം അബ്ദുൾ വഹാബാണ് മൈക്കിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

വിക്കി ഡോണർ, പരമാണു, മദ്രാസ് കഫേ തുടങ്ങിയ വാണിജ്യ വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രങ്ങൾ നിർമ്മിച്ച നടൻ ജോൺ എബ്രഹാമിന്റെ ജെ.എ.എന്‍റർടൈൻമെന്‍റ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് മൈക്ക്.