play-sharp-fill
തെരഞ്ഞെടുപ്പ് കാലം മുതല്‍ താമസിച്ചിരുന്നത് ഒരുമിച്ച്; വിവാഹിതരാകാന്‍ കാത്തിരിക്കുന്നതിനിടെ പ്രിയതമ സ്വയം ജീവനൊടുക്കി; ലൂക്കയിലെ ഗാനം അവസാന വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ ശേഷം ജിജുവും അനന്യയുടെ വഴി തെരഞ്ഞെടുത്തു; അനന്യയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി പഠനം നടത്തും

തെരഞ്ഞെടുപ്പ് കാലം മുതല്‍ താമസിച്ചിരുന്നത് ഒരുമിച്ച്; വിവാഹിതരാകാന്‍ കാത്തിരിക്കുന്നതിനിടെ പ്രിയതമ സ്വയം ജീവനൊടുക്കി; ലൂക്കയിലെ ഗാനം അവസാന വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ ശേഷം ജിജുവും അനന്യയുടെ വഴി തെരഞ്ഞെടുത്തു; അനന്യയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി പഠനം നടത്തും

 

സ്വന്തം ലേഖകന്‍

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനു പിന്നാലെ പങ്കാളി ജിജുവും ജീവനൊടുക്കിയതോടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം രംഗത്ത്.
തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഗിരിജാ രാജ്, ഹെയര്‍ സ്‌റ്റൈലിസ്റ്റാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് അന്യനയും ജിജുവും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്.വൈറ്റില തൈക്കൂടത്ത് ജവഹര്‍ റോഡിലുള്ള വീട്ടില്‍, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സുഹൃത്തുക്കള്‍ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനന്യയുടെ വിയോഗത്തോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ജിജു. ആത്മഹത്യക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ലൂക്കാ എന്ന ചിത്രത്തിലെ ഗാനം ജിജു വാട്‌സ് ആപ് സ്റ്റാറ്റസ് ആക്കിയിരുന്നു.

നിന്നെ എന്നില്‍ നിന്ന് വേര്‍പെടുത്താന്‍ മരണത്തിനും ഭ്രാന്തിനും മാത്രമേ കഴിയൂ എന്ന വരികളോടെയാണ് സ്റ്റാറ്റസ് പങ്ക് വച്ചത്.

അതേസമയം, ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയ, അനുബന്ധ ആരോഗ്യസേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും.

സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

അനന്യകുമാരിയുടെടെ മരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.നിലവില്‍ സ്വകാര്യ ആശുപത്രികളാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇതിന് ഏകീകൃത മാനദണ്ഡം നിലവിലില്ല.

സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ശസ്ത്രക്രിയകളില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതും വിദഗ്ധ സമിതി പരിശോധിക്കും.

 

 

Tags :