
വെറും 10 വയസുകാരൻ അനന്തകൃഷ്ണന് വേമ്പനാട്ട് കായൽ 7 കിലോമീറ്റർ നീന്താൻ വേണ്ടി വന്നത് 1.31 മണിക്കൂർ: ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്ന് ആരംഭിച്ച നീന്തൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിൽ സമാപിച്ചു.
വൈക്കം:
കൈകാലുകൾ ബന്ധിച്ചു സാഹസികമായി വേമ്പനാട്ടുകായൽ 7 കിലോമീറ്റർ നിന്തി ക്കയറി പത്തുവയസുകാരൻ. വൈക്കംഉദായനാപുരം ശ്രീകൃഷ്ണ വിലാസത്തിൽ രാജേഷ്
അഞ്ജുദമ്പതികളുടെ ഇളയ മകനും വൈക്കം വാർവിൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അനന്തകൃഷ്ണനാണ് വേമ്പനാട്ടുകായലിൽ ഏഴു കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 31മിനിട്ടുകൊണ്ട് നീന്തി കീഴടക്കിയത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്ന് ആരംഭിച്ച നീന്തൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിൽ അവസാനിച്ചു.വിജയശ്രീലാളിതനായി വൈക്കം കായലോര ബീച്ചിലേയ്ക്ക് നീന്തിക്കയറിയ അനന്തകൃഷ്ണനെ ചലച്ചിത്ര പിന്നണി ഗായിക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം വിജയലക്ഷ്മി, ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കം ഡി വൈഎസ്പിസിബിച്ചൻ ജോസഫ്, വാർഡ് കൗൺസിലർ ബിന്ദുഷാജി തുടങ്ങിയവർ അഭിനന്ദിച്ചു. അനന്തകൃഷ്ണൻ്റെ കൈകാലുകളിലെ ബന്ധനം നഗരസഭ ചെയർപേഴ്സണും ഡിവൈഎസ്പി യും അഴിച്ചു നീക്കി. നിരവധി സംഘടനകളും സുമനസുകളും അനന്തകൃഷ്ണനെ ഉപഹാരം നൽകി അനുമോദിച്ചു.
റിട്ടയേർഡ് ഫയർ ഓഫീസർ ടി. ഷാജികുമാറാണ് അനന്തകൃഷ്നെ ആദ്യം നീന്തൽ അഭ്യസിപ്പിച്ചത്. തുടർന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാൻ കോതമംഗലം ഡോൾഫിൻഅക്വാട്ടിക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിൽ നീന്തൽ പരിശീലിച്ചു.
കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ അനന്തകൃഷ്ണൻ അഞ്ചുമാസത്തെ കഠിന പരിശീലനമാണ് നടത്തിയത്. വൈക്കം കായലിൽ നീന്തി 22 കുട്ടികൾ റെക്കാർഡുകൾ നേടിയിട്ടുണ്ടെങ്കിലും വൈക്കം സ്വദേശിയായ 10 വയസുകാരൻ വേമ്പനാട്ട്കായൽ ഏഴ്കിലോമീറ്റർ ദൂരം കൈകാലുകൾ ബന്ധിച്ച് നീന്തികടന്നത് ഇതാദ്യമാണ്.