സ്വന്തം ലേഖകൻ
കോട്ടയം: തിരുവഞ്ചൂർ തെക്കേകുറ്റ് അനന്ദുവിന്റെ കിഡ്‌നി മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കായായി ജനകീയസമിതി ഒന്നിക്കുന്നു. നാട്ടുകാർക്കൊപ്പം ഫണ്ട് ശേഖരണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഒപ്പമുണ്ടായിരുന്നു.
ഫണ്ട് ശേഖരം ഉമ്മൻചാണ്ടി തന്നെ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ നിസ കുഞ്ഞുമോൻ,പ്രകാശ് എൻ.എസ് സംഘാടക സമതി അംഗങ്ങളായ ഡായി തണ്ടാശ്ശേരിൽ,ജോസ് ചാക്കോ,കെ.സി ഐപ്പ്, ബിനോച്ചൻ,സുരേഷ്‌കുമാർ തുടങ്ങിയവരാണ് ഫണ്ട് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. അനന്ദുവിന്റെ പിതാവ് രാജനാണ് ഒരു വൃക്ക നല്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ അനന്ദുവിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പരമാവധി തുക ഞായറാഴ്ച ഒറ്റ ദിവസം കൊണ്ട് പിരിച്ചെടുക്കുന്നതിനായിരുന്നു നാട്ടുകാരുടെ ശ്രമം.