
കൊല്‍ക്കത്ത: ബിജെപിയിതര സർക്കാരുകള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സർക്കാർ-ഗവർണ്ണർ പോര് അതിരൂക്ഷമാണ്.
കേരളത്തിലും, തമിഴ്നാട്ടിലും, ബംഗാളിലുമൊക്കെ ഈ പ്രശ്നമുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളിലെ പ്രശ്നങ്ങള്‍ എല്ലാ സീമകളും ലംഘിക്കയാണ്.
മലയാളി ഗവർണ്ണർ സി വി ആനന്ദബോസിനെ ലൈംഗിക പീഡനക്കേസില്‍ കുടുക്കാനാണ്, മുഖ്യമന്ത്രി മമതാ ബാനർജി അടക്കമുള്ളവർ ശ്രമിച്ചത്. ഈ പരാതി ചീറ്റിപ്പോയിട്ടും അടുത്ത അടവുകള്‍ നോക്കുകയാണ് മമത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്സഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ്, രാജ് ഭവൻ ഓഫീസിലെ ഒരു ജീവനക്കാരിയെ ഗവർണർ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം ഉയർന്നത്. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാജ് ഭവനിലെ ക്വാർട്ടേഴ്സില്‍ താമസിക്കുന്ന തന്നെ ഗവർണർ മോശമായി സ്പർശിച്ചുവെന്നും ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു എന്നുമാണ് പരാതിക്കാരി പൊലീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍ 19നും 24നുമാണ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതെന്നാണ് പരാതി. ജീവനക്കാരിക്ക് പ്രമോഷന് വേണ്ടി താൻ ശ്രമിക്കാമെന്ന് ആനന്ദ ബോസ് പറഞ്ഞതായും പരാതിയില്‍ പറയുന്നു. പൊലീസിന് ജീവനക്കാരിയുടെ പരാതി ലഭിച്ചിട്ടുള്ളതായി സെൻട്രല്‍ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിര മുഖർജി സ്ഥിരീകരിച്ചു.
ഗവർണർക്കെതിരായ പരാതി ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് കൈമാറിയതായും മുഖർജി വ്യക്തമാക്കി.
പക്ഷേ ഇത് ഗവർണ്ണറെ പൂട്ടാനുള്ള ട്രാപ്പാണെന്ന് അപ്പോള്‍ തന്നെ അഭിപ്രായം ഉയർന്നിരുന്നു. അത് ശരിവെക്കുന്ന കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്.
ഗവർണർക്കെതിരെ പരാതി നല്‍കിയെന്ന് പറയുന്ന സ്ത്രീ തനിക്ക് പരാതിയില്ലെന്ന് രേഖാമൂലം പലവട്ടം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായി മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞിട്ടും കേസ് പിൻവലിച്ചിട്ടില്ല. ഇപ്പോള്‍ രാജ്ഭവൻ സ്റ്റാഫിനെയും ഗവർണറുമായി അടുത്തുനില്ക്കുന്നവരെയും വ്യാജ കേസുകളില്‍ കുടുക്കി ഭീഷണിപ്പെടുത്താനാണ് ശ്രമം. ഇക്കാര്യത്തില്‍ നടത്തിയ ജുഡീഷ്യല്‍ അന്വേഷണവും മമതയ്ക്കെതിരായി.