
പാതിവില തട്ടിപ്പ് കേസ്; കോട്ടയം ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 16 കേസുകൾ; ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 194 ആയ
കോട്ടയം: പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ശനിയാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 16 കേസുകൾ.
മുണ്ടക്കയം സ്റ്റേഷനിൽ 6, കാഞ്ഞിരപ്പള്ളി 5, എരുമേലി 4, പാലാ സ്റ്റേഷനിൽ 1 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
കേരളത്തെ പിടിച്ചുകുലുക്കിയ പാതിവില തട്ടിപ്പ് കേസിൽ മൊത്തം വഞ്ചിതരായവരുടെ എണ്ണം 40,000 കവിഞ്ഞതായി പോലീസ് സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പ്രതികളുടെ ഇരുപതിലേറെയുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 450 കോടി രൂപ എത്തിയതായാണ് അന്വേഷണത്തിൽ നിന്നും വെളിവാകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചതോടെ കേസിലെ പരാതിക്കാർക്ക് നഷ്ടമായ പണം തിരികെ എന്ന് ലഭിക്കുമെന്നത് സംബന്ധിച്ച ആശങ്കയും ഉയരുന്നു.
Third Eye News Live
0