സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണു; കൂട്ടുകാർ കളിയാക്കിയ വിഷമത്തില്‍ 14 കാരി ജീവനൊടുക്കി; സംഭവം അണക്കര ചെല്ലാർകോവിൽ

Spread the love

അണക്കര: സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെ തുടർന്ന് കൂട്ടുകാർ കളിയാക്കിയ വിഷമത്തില്‍ 14 കാരി ജീവനൊടുക്കി.

അണക്കര ചെല്ലാർകോവില്‍ ചിറയ്ക്കല്‍ റോബിന്‍റെ മകള്‍ പൗളിൻ ആണ് മരിച്ചത്.

ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. കൂട്ടുകാർ കളിയാക്കിയതിനു പിന്നാലെ വീടിനുള്ളിലേക്ക് ഓടിപ്പോയ പൗളിനെ കാണാതെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ അവശനിലയിൽ ആണ് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻതന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.