അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ എം.എല്‍.എ പി.വി. അൻവർ ചോദ്യംചെയ്യലിനായി ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണം:നോട്ടീസ് അയച്ച് ഇ.ഡി.

Spread the love

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുൻ എം.എല്‍.എ പി.വി. അൻവറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു.

video
play-sharp-fill

ചോദ്യംചെയ്യലിനായി വരുന്ന ബുധനാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

2016 മുതല്‍ 2021 വരെയുള്ള അഞ്ച് വർഷ കാലയളവില്‍ പി.വി. അൻവറിന്റെ സ്വത്തില്‍ ഏകദേശം 50 കോടി രൂപയുടെ വർധനവുണ്ടായതായാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിനാൻഷ്യല്‍ കോർപ്പറേഷനില്‍ നിന്നുള്ള വായ്പയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് അന്വേഷണം നടക്കുന്നത്. ഒരേ വസ്തു തന്നെ പണയപ്പെടുത്തി വിവിധ വായ്പകള്‍ കൈപ്പറ്റിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

അൻവറിന് ദുരൂഹമായ ബെനാമി സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടെന്നും ഇ.ഡി ആരോപിക്കുന്നു. നേരത്തെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇ.ഡി ഇപ്പോള്‍ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

കേസിന്റെ ഭാഗമായി അൻവറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആറിടങ്ങളില്‍ ഇ.ഡി നേരത്തെ പരിശോധന നടത്തിയിരുന്നു.