അനധികൃത ടാക്സി, വാടക വാഹനങ്ങൾ നിരോധിക്കണമെന്ന് കേരളീയ ടാക്സി ഡ്രൈവേഴ്സ‌സ് ഓർഗനൈസേഷൻ ട്രേഡ് യൂണിയൻ: ആലപ്പുഴയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണം.

Spread the love

കോട്ടയം: അനധികൃത ടാക്സി, വാടക വാഹനങ്ങൾ നിരോധിക്കണമെന്ന് കേരളീയ ടാക്സി ഡ്രൈവേഴ്സ‌സ് ഓർഗനൈസേഷൻ ട്രേഡ് യൂണിയൻ ഭാരവാഹിക ചക്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആലപ്പുഴയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം കേരള ജനതയെ നടുക്കിയ സംഭവമാണ്. എന്നാൽ ഈ വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് കൊടുക്കുന്ന വാഹനമാണ് എന്നത് അധികാരികൾ ശ്രദ്ധിച്ചതായി ഭാവിക്കുന്നില്ല.

മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാതെയും അധികാരികളെയും നിയമവ്യവസ്ഥതയെയും വെല്ലുവിളിച്ച് വാഹനം വാടകയ്ക്ക് കൊടുക്കുന്നത് വ്യാപകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓടുന്നതും ഇപ്പോൾ പതിവായിക്കഴിഞ്ഞു.

അഞ്ച് യുവാക്കൾ അതും 18 മുതൽ 21 വയസ്സ് വരെ പ്രായമുള്ള കൂട്ടികൾ, വാഹനം സ്വന്തമായി ഓടിച്ചു പോകുവാനിടയായത് ഇങ്ങനെ നിയമവിരുദ്ധമായി വാഹനം ഉപയോഗിക്കുവാൻ സാധ്യത നൽകുന്നത് കൊണ്ടാണ് പരമാവധി ഏഴ് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനത്തിൽ പതിമൂന്ന് ആളുകളാണ് യാത്ര ചെയ്‌തത് എന്നത് കുറ്റകൃത്യത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ബാക്കിയുള്ള കുട്ടികൾക്കും ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചിട്ടുള്ളത്.

അനധികൃതമായതിനാൽ ഇൻഷുറൻസ്കാരും കൈവിടും. ഇൻഷുറൻസ് തുക വാഹനം നൽകിയ വ്യക്തിയിൽ നിന്നു തന്നെ ഈടാക്കേണ്ടതുണ്ട്. അതിന് നിയമമില്ലെങ്കിൽ വേണ്ട നിയമ പരിഷ്‌കാരണം നടത്തണം.

ഇത്രയും വലിയ ഒരു അപകടത്തിന് കാരണമായ സാഹചര്യം ഒരുക്കിയ വാഹനത്തിന്റെ രജിസ്ട്രേഷൻ നടപടികൾ റദ്ദ് ചെയ്യപ്പെടണം.

സമാനമായ രീതിയിൽ ധാരാളം വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് നൽകുകയും നിയമ വിരുദ്ധമായി മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കുകയും അതൊരു വരുമാന മാർഗമായി സ്വീക രിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് കേരളീയ ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു

വാഹനങ്ങൾ റെന്റ് കൊടുക്കുകയും കള്ള ടാക്‌സികളായി ഓടുകയും ചെയ്യുന്ന നിയമലംഘനങ്ങൾ നിരോധിച്ച് അടിയന്തിര ഉത്തരവുണ്ടാകണം.

ടാക്‌സി രജിസ്ട്രേഷൻ്റെ കഠിന ചട്ടങ്ങൾ പാലിച്ച് ഓടുന്ന ടാക്സി ഡ്രൈവർമാരെ ഉപയോഗിക്കാതെയുള്ള വാഹന വാടകക്കൈമാറ്റം എത്രയും വേഗം നിരോധിച്ച് യുവ സമൂഹത്തെ രക്ഷിക്കണം.

വീട്ടുകാർ പോലും അറിയാതെയാവണം ഈ വാഹനവുമായി ആ യുവാക്കൾ നിരത്തിലിറങ്ങിയത്.

കോട്ടയം ജില്ലാ സെക്രട്ടറി
മനോജ്‌. വി .സംസ്ഥാന പ്രസിഡന്റ് മനോജ് പി.എ ,ജില്ലാ പ്രസിഡന്റ്‌
മനോജ്‌ പുതുപ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു