play-sharp-fill
അനാവൂർ നാഗപ്പനെ പൊളിച്ചടുക്കി ചൈത്ര തെരേസ ജോൺ.

അനാവൂർ നാഗപ്പനെ പൊളിച്ചടുക്കി ചൈത്ര തെരേസ ജോൺ.

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊലീസ് പരിശോധന അനാവശ്യവും ചട്ടവിരുദ്ധവുമാണെന്നു പാർട്ടിവാദത്തെ എതിർത്ത് എസ്പി ചൈത്ര തെരേസ ജോൺ. മുഖ്യപ്രതി പാർട്ടി ഓഫിസിലുണ്ടെന്നു വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയതെന്നു എസ്പി കോടതിയിൽ റിപ്പോർട്ട് നൽകി.
മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ പിടിക്കാനാണു തിരുവനന്തപുരം സിറ്റി ഡിസിപിയുടെ ചുമതലയുണ്ടായിരുന്നു ചൈത്ര തെരേസ ജോൺ വ്യാഴാഴ്ച രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ കയറി പരിശോധിച്ചത്.

കോടതി അനുമതിയില്ലാതെയുള്ള പരിശോധന അനാവശ്യമെന്നും നടപടി വേണമെന്നുമാണു സിപിഎം നിലപാട്. പരിശോധനയുടെ പിറ്റേദിവസം തന്നെ സെർച്ച് റിപ്പോർട്ട് അടക്കം ചൈത്ര സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോെട പരിശോധന നിയമപരമെന്നു വ്യക്തമായി. കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ നേതാവ് ജില്ലാ കമ്മിറ്റി ഓഫിസിലുണ്ടെന്നു കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പരിശോധനയെന്നു റിപ്പോർട്ടിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി ഓഫീസിലുണ്ടെന്നു പ്രതി അമ്മയോടു പറയുന്നതു കേട്ടെന്നാണു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെ റെയ്ഡ് അനാവശ്യമെന്ന വാദവും തള്ളുകയാണ്. എന്നാൽ പ്രതിയെ കിട്ടിയില്ലായെന്നതു പൊലീസിനു തിരിച്ചടിയായി. സിപിഎം ജില്ലാ നേതൃത്വം നൽകിയ പരാതിയിൽ ചൈത്രക്കെതിരായി നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് തിങ്കളാഴ്ച ഡിജിപിക്കു കൈമാറും.

പ്രതികൾക്കായി ജില്ലാ കമ്മിറ്റി ഓഫിസിൽ കയറി പരിശോധിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കു ഗൂഢലക്ഷ്യമുണ്ടെന്നു സിപിഎം ആരോപിച്ചു. അർധരാത്രിയിൽ പാർട്ടി ഓഫിസിൽ കയറിയതു മാധ്യമശ്രദ്ധ കിട്ടാനാണ്. നിയമസഭ ചേരാനിരിക്കെ നടത്തിയ പരിശോധന മനഃപൂർവമാണെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. അനാവശ്യമായി ഓഫിസിൽ കയറിയ ചൈത്രക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു സിപിഎം നൽകിയ പരാതിയിലാണു വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നത്.