കോട്ടയം തൃക്കൊടിത്താനം കുന്നുമ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം; മരിച്ചത് കോച്ചേരി സ്വദേശി ജിനോഷ് ജോര്‍ജ്ജ്; ഭാര്യയും മൂന്ന് മക്കളും തീവ്ര പരിചരണ വിഭാഗത്തിൽ; തൃക്കൊടിത്താനത്തേക്ക് പോവുകയായിരുന്ന ബസ് എതിര്‍ ദിശയില്‍ നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

സ്വന്തം ലേഖകൻ

കോട്ടയം : ഇന്നലെ വൈകീട്ട് നാലിന് കോട്ടയം തൃക്കൊടിത്താനം കുന്നുമ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം. ചികിത്സയിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം കോച്ചേരി സ്വദേശിയായ യുവാവ് മരിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കോച്ചേരി സ്വദേശി ജിനോഷ് ജോര്‍ജ്ജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ജിനോഷിനും ഭാര്യ സോണിയ (35), മക്കളായ ആൻ മേരി (10), ആൻഡ്രിയ (9), ആന്റണി (5) എന്നിവര്‍ക്കാമാണ് ഗുരുതരമായി പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തൃക്കൊടിത്താനത്തേക്ക് പോവുകയായിരുന്ന ബസ് എതിര്‍ ദിശയില്‍ നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് തൃക്കൊടിത്താനം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.