video
play-sharp-fill

ഹേയ് അമുൽ, നിങ്ങളുടെ ഉയർന്ന പ്രോട്ടീൻ മോരിനൊപ്പം നിങ്ങൾ ഞങ്ങൾക്ക് പുഴുക്കളെയും അയച്ചിട്ടുണ്ട്; വൈറലായി യുവാവിന്റെ കുറിപ്പ്; വീഡിയോ പങ്കുവെച്ചു

ഹേയ് അമുൽ, നിങ്ങളുടെ ഉയർന്ന പ്രോട്ടീൻ മോരിനൊപ്പം നിങ്ങൾ ഞങ്ങൾക്ക് പുഴുക്കളെയും അയച്ചിട്ടുണ്ട്; വൈറലായി യുവാവിന്റെ കുറിപ്പ്; വീഡിയോ പങ്കുവെച്ചു

Spread the love

ഇന്നത്തെ തലമുറ പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ, പുറത്തു നിന്നും കിട്ടുന്ന ഭക്ഷണത്തിന്റെ ​ഗുണനിലവാരം വലിയ പ്രശ്നമാണ്.

എന്നാൽ, വര്‍ദ്ധിച്ച് വരുന്ന ജനസാന്ദ്രതയും വൃത്തിഹീനമായ സാഹചര്യങ്ങളും രോഗവ്യാപനത്തന് കാരണമാകുന്നു എന്നതാണ് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

പലപ്പോഴും ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാകും ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയും നടപടിയും ഉണ്ടാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃത്തിഹീനമായ പാക്കിംഗിനെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു യുവാവ് പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഗജേന്ദ്ര യാദവ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ചു കൊണ്ടണ് ഇങ്ങനെ എഴുതിയിരിക്കുന്നത്.

‘ഇവിടെ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുക. ഹേയ് അമുൽ, നിങ്ങളുടെ ഉയർന്ന പ്രോട്ടീൻ മോരിനൊപ്പം നിങ്ങൾ ഞങ്ങൾക്ക് പുഴുക്കളെയും അയച്ചിട്ടുണ്ട്. അടുത്തിടെ വാങ്ങിയ മോരിൽ പുഴുക്കളെ കണ്ടതിന്‍റെ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കാനാണ് ഞാൻ എഴുതുന്നത്. അവിശ്വസനീയമാം വിധം ആയിരുന്നു ആ അനുഭവം…..’

അദ്ദേഹത്തിന്‍റെ കുറിപ്പ് വളരെ വേഗം കാഴ്ചക്കാരെ ആകര്‍ഷിച്ചു. ഇതിനകം നാല് ലക്ഷത്തിന് മേലെ ആകളുകള്‍ ആ വീഡിയോയും കുറിപ്പും കണ്ടുകഴിഞ്ഞു.