video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeCrimeഅമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ;...

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; സംഭവത്തെ തുടർന്ന് പ്രധാന മദ്യ വിതരണക്കാരൻ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

ഛണ്ഡിഗഡ്: അമൃത്സറിലെ മജിത പ്രദേശത്ത് 14 പേർ വ്യാജ മദ്യം കഴിച്ച് മരിച്ചതായി റിപ്പോർട്ട്. 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഈ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാന മദ്യ വിതരണക്കാരനും ഉൾപ്പെടുന്നുണ്ട്.

അതേസമയം, എത്രപേർ ഈ മദ്യം കുടിച്ചിട്ടുണ്ടെന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ അഞ്ച് ഗ്രാമങ്ങളിലെ ജനങ്ങൾ വിഷ മദ്യം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇതിനുപുറമെ ഈ കേസിൽ രണ്ട് എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ് ആണ് കേസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. “ഇന്നലെ രാത്രി 9:30 ഓടെയാണ് ഇവിടെ വ്യാജ മദ്യം കഴിച്ച് ആളുകൾ മരിക്കാൻ തുടങ്ങിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഞങ്ങൾ ഉടൻ തന്നെ നടപടി സ്വീകരിച്ച് 4 പേരെ കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന വിതരണക്കാരനായ പർബ്ജിത് സിങ്ങിനെ ഞങ്ങൾ അറസ്റ്റ് ചെയ്തു. ഞങ്ങൾ അയാളെ ചോദ്യം ചെയ്യുകയും പ്രധാന വിതരണക്കാരനായ സാഹബ് സിങ്ങിനെക്കുറിച്ച് കണ്ടെത്തുകയും ചെയ്തു.

ഞങ്ങൾ അയാളെയും കസ്റ്റഡിയിലെടുത്തു. ഏതൊക്കെ കമ്പനികളിൽ നിന്നാണ് ഇയാൾ ഈ മദ്യം വാങ്ങിയതെന്ന് അന്വേഷിച്ചുവരികയാണ്.” – എസ്‌എസ്‌പി പറഞ്ഞു…….

അതേ സമയം വ്യാജ മദ്യം വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചാബ് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. റെയ്ഡുകൾ പുരോഗമിക്കുകയാണ്. മദ്യ നിർമ്മാതാക്കളെ ഉടൻ അറസ്റ്റ് ചെയ്യും. കർശന നടപടിയുടെ ഭാഗമായി 2 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്….

കൂടുതൽ ജീവൻ രക്ഷിക്കുന്നതിനായി ആരാണ് ഈ മദ്യം കഴിച്ചതെന്ന് കണ്ടെത്താൻ ഭരണകൂടവും പോലീസും വീടുവീടാന്തരം കയറിയിറങ്ങുകയാണെന്നാണ് റിപ്പോർട്ട്…….

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments