video
play-sharp-fill

ഭക്തരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അമൃതാനന്ദമയിക്കും കൊറോണയെ പേടി ; ഭക്തർക്കുള്ള ദർശനം നിർത്തിവെച്ച് മാതാ അമൃതാനന്ദമയീ മഠം

ഭക്തരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അമൃതാനന്ദമയിക്കും കൊറോണയെ പേടി ; ഭക്തർക്കുള്ള ദർശനം നിർത്തിവെച്ച് മാതാ അമൃതാനന്ദമയീ മഠം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: അശരണരായവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന അമൃതാനന്ദമയീക്കും കൊറോണയെ പേടി. ഭക്തർക്കുള്ള ദർശനം താൽകാലികമായി നിർത്തിവെച്ച് മാതാ അമൃതാനന്ദമയി മഠം. നടപടി രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്. അതേസമയം ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം എന്നാണ് മഠം വ്യക്തമാക്കുന്നത്.

വിദേശികളടക്കം മൂവായിരത്തിലധികം ഭക്തജനങ്ങളാണ് ഇവരുടെ ദർശനത്തിന് വേണ്ടി ദിവസവും കൊല്ലം വള്ളിക്കാവിലെ ആശ്രമത്തിൽ എത്താറുള്ളത്. ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയി മഠത്തിന് നിർദേശം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമൃതാനന്ദമയി മഠത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പൂർണ്ണരൂപം

‘ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ കർശന നിയന്ത്രണത്തെ തുടർന്ന് മാതാ അമൃതാനന്ദമയി മഠത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായി നിരവധി ഭക്തജനങ്ങൾ തങ്ങുന്ന ആശ്രമം ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മരേയോ വിദേശികളെയോ ആശ്രമത്തിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ല.

പകൽ സമയത്തെ സന്ദർശനത്തിനും ആശ്രമത്തിൽ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരന്മാർ എത്ര കാലം മുൻപ് ഇന്ത്യയിൽ എത്തിയതാണെങ്കിലും ഈ നിയന്ത്രണം പാലിക്കേണ്ടതായിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടും പ്രാർത്ഥന കൊണ്ടും ഈ സാഹചര്യം വൈകാതെ മാറും എന്നു കരുതാം’