അമൃതാനന്ദമായി മഠത്തിനായി നൂറുകണക്കിന് ഏക്കർ ഭൂമി അനധികൃതമായി വാങ്ങിയെന്ന് കണ്ടെത്തൽ; റവന്യൂ വകുപ്പ് ഭൂമിയുടെ രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകാതെ ഒഴിഞ്ഞുമാറി മഠം അധികൃതർ
സ്വന്തം ലേഖകൻ
കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിനുവേണ്ടി കരുനാഗപ്പള്ളി താലൂക്കിൽ നൂറുകണക്കിന് ഏക്കർ ഭൂമിയും നിലവും അനധികൃതമായി വാങ്ങിക്കൂട്ടിയെന്ന് കണ്ടെത്തൽ. വിവിധ സംഘടനകളുടെ പരാതിയിൽ റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തിലാ?ണ് ഭൂമിയും നിലവും വാങ്ങിക്കൂട്ടിയത് കണ്ടെത്തിയത്. ഇതേ തുടർന്ന് തഹസിൽദാർ സെക്രട്ടറിയായ താലൂക്ക് ലാൻഡ് ബോർഡ് മഠം അധികൃതരെ വിളിച്ചുവരുത്തി ഭൂമിയുടെയും നിലത്തിെന്റയും കണക്കും രേഖകളും ആവശ്യപ്പെട്ടു.
എന്നാൽ, നൽകാൻ മഠം അധികൃതർ സമയം ആവശ്യപ്പെട്ടു. സമയം അനുവദിക്കാൻ കഴിയില്ലെന്നും രേഖകൾ ഹാജരാക്കാനുമാണ് നിർദേശം. തുടർനടപടിക്ക് ജില്ല ഭരണകുടവും നിർദ്ധേശം നൽകിയിട്ടുണ്ട്. 2014നു ശേഷം ആദിനാട്, കുലശേഖരപുരം, കരുനാഗപ്പള്ളി വില്ലേജുകളിൽ വാങ്ങിക്കൂട്ടിയ ഭൂമിയെക്കുറിച്ചാണ് റവന്യൂവിഭാഗം അന്വേഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുമുമ്പ് 2002-2005 കാലത്ത് വള്ളിക്കാവിലെ അമൃത എൻജിനീയറിങ് കോളജിന് ഭൂമി വാങ്ങാൻ ട്രസ്റ്റിന് അനുമതി നൽകിയിരുന്നു. ഈ അനുമതി രേഖയുടെ മറവിലും മഠത്തിെൻറ പേരിൽ വൻതോതിൽ ഭൂമി വാങ്ങിയിട്ടുണ്ട്. പോക്കുവരവ് നടപടി സ്വീകരിക്കാത്ത ഭൂമിയും ഇതിലുണ്ട്.
2014 ജനുവരിയിൽ ലഭിച്ച വിവരാവകാശരേഖ സൂചിപ്പിക്കുന്നത്, ക്ലാപ്പന വില്ലേജിൽ ഏറ്റവും കൂടുതൽ ഭൂമി കൈവശമുള്ളത് അമൃതാനന്ദമയി മഠത്തിനാണെന്നാണ്. വില്ലേജിൽ വാങ്ങിയ ഭൂരിഭാഗം നിലവും നികത്തുകയും ചെയ്തു. നിലം നികത്തുത് ശ്രദ്ധയിൽ പെട്ടപ്പോൾ സ്‌റ്റോപ് മെമ്മോ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.