സദാചാരവാദികളെ മാറിനിൽക്കൂ ;ഞങ്ങളൊന്നു പ്രണയിച്ചോട്ടെ ..; ഗോപിസുന്ദറുമൊത്തുള്ള ലിപ് ലോക്ക് ചിത്രങ്ങൾ പങ്കുവെച്ച് അമൃത സുരേഷ് ;ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

Spread the love

കോട്ടയം :മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ് . ജീവിതപങ്കാളി ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് അമൃത . ഗോപി സുന്ദറും അമൃതയും പരസ്പരം ലിപ് ലോക്ക് ചുംബനം നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിരന്തരം സദാചാര ആക്രമണത്തിനു വിധേയരാകുന്ന ഇരുവരും അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയാണ്. പതിവുപോലെ നിരവധി മോശം കമന്റുകളും ചിത്രത്തിനു താഴെ ഉണ്ട്. വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്ന തിരക്കിലാണ് ഗോപി സുന്ദറും അമൃതയും.