
അമൃത്‌സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ
അമൃത്സര്‍: പഞ്ചാബിലെ അമൃത്സര്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപമുള്ള ഹെറിറ്റേജ് സ്ട്രീറ്റില്‍ വീണ്ടും സ്ഫോടനം.
24 മണിക്കൂറിനിടെ സുവര്‍ണ ക്ഷേത്രത്തിന് സമീപം നടക്കുന്ന രണ്ടാമത്തെ ബോംബ് സ്ഫോടനമാണിത്. ഇന്ന് രാവിലെ 6.30-നാണ് സംഭവം നടന്നത്. ഫോറന്‍സിക് സംഘവും പോലീസും സ്ഥലത്തെത്തി സാമ്ബിളുകള്‍ പരിശോധനയ്‌ക്കായി ശേഖരിച്ചുവരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഐഇഡിയാണെന്ന് സംശയവും നിലനില്‍ക്കുന്നുണ്ട്. സ്ഫോടനത്തിന്റെ ശബ്ദം സമീപവാസികള്‍ കേള്‍ക്കുകയും സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് പുക ഉയരുകയും ചെയ്തു. ഹെറിറ്റേജ് സ്ട്രീറ്റ് പാര്‍ക്കിംഗ് ലോട്ടില്‍ അജ്ഞാതര്‍ സ്‌ഫോടകവസ്തുവായ ബോംബ് നൂല്‍ ഉപയോഗിച്ച് തൂക്കിയിട്ടാണ് സ്‌ഫോടനം നടത്തിയത്.
Third Eye News Live
0