അമൃതാനന്ദമയി മഠത്തിൽ വീണ്ടും യുവതിയുടെ തിരോധാനം: ജർമ്മൻ യുവതിയെ കാണാതായത് വള്ളിക്കാവിലെ ആശ്രമത്തിലേയ്ക്ക് വരുന്നതിനിടെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്നു മാസം മുൻപ് സംസ്ഥാനത്തു വച്ചു കാണാതായ ജർമ്മൻ യുവതി എത്തിയത് അമൃതാനന്ദമയീ മഠത്തിലേയ്ക്ക് എന്ന് റിപ്പോർട്ട്. ജർമ്മൻ സ്വദേശിയായ ലിസ വെയ്‌സ് എന്ന യുവതിയെയാണ് കാണാതായതെന്നാണ് ഇവരുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നത്. ലിസ വെയ്‌സ് യു.എസ് സ്വദേശിയായ സുഹൃത്തിനൊപ്പം മാർച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സംഭവത്തിൽ ജർമൻ കോൺസുലേറ്റ് ഡിജിപിക്ക് പരാതി നൽകി. മാർച്ച് ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമൃതപുരിയിൽ പോകാനുള്ള വിലാസമാണ് ഇവർ നൽകിയിരുന്നത്. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരൻ നാട്ടിലേക്ക് മടങ്ങിപ്പോയതായും പോലീസ് അറിയിച്ചു. ഇതിനു ശേഷമാണ് ഇവരെ ഇപ്പോൾ കാണാതായിരിക്കുകയാണ്.
തിരോധാനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ശംഖുമുഖം എഎസ്പി ആർ. ഇളങ്കോയ്ക്കാണ് അന്വേഷണച്ചുമതല.മാർച്ചിൽ കേരളത്തിലെത്തിയ ലിസ വെയ്സിനെ സംബന്ധിച്ച് മാതാവ് ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു. മാർച്ച് അഞ്ചിനു ജർമനിയിൽനിന്നു പുറപ്പെട്ട ലിസ മാർച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് എവിടെയെന്നു വിവരമില്ല. ബ്രിട്ടീഷ് പൗരനായ മുഹമ്മദ് അലി എന്നൊരാൾ കേരളത്തിൽ എത്തുമ്പോൾ ലിസയ്ക്ക് ഒപ്പമുണ്ടായിരുന്നതായി ലിവരം ലഭിച്ചു. എന്നാൽ ഇയാൾ മാർച്ച് 15-ന് തിരികെപോയതായും അന്വേഷണത്തിൽ വ്യക്തമായി. ഇവർ ഇസ്ലാം മതം സ്വീകരിച്ചതായി സ്ഥീരീകരിക്കാത്ത റിപ്പോർട്ടുകളും ഇതിനിടെ സംസഥാന പൊലീസിനു ലഭിച്ചിട്ടുണ്ട്.
ഇരുവരുടെയും യാത്രാ രേഖകളിൽ കൊല്ലം അമൃതപുരി എന്ന മേൽവിലാസം നൽകിയിട്ടുണ്ട്. അതിനാൽ അമൃതാനന്ദമയി ആശ്രമത്തിൽ എത്തിയിട്ടുണ്ടോയെന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, ഇവർ അമൃതാനന്ദമയീ മഠത്തിൽ എത്തിയതിനു കൃത്യമായ തെളിവുകൾ കണ്ടെത്താൻ പൊലീസിനു സാധിച്ചിട്ടില്ല. ഇവരുടെ മൊബൈൽ ഫോൺ നമ്പരിന്റെ അടിസ്ഥാനത്തിൽ ഇവർ പോയ വഴികൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ ഒരു ജർമ്മൻ സ്വദേശി തങ്ങളുടെ മഠത്തിൽ എത്തിയിട്ടില്ലേയെന്നാണ് അമൃതാനന്ദമയീ മഠം അധികൃതർ നൽകുന്ന സൂചന.
നേരത്തെ ബീഹാർ സ്വദേശിയായ സത്‌നാംസിംങ് എന്ന യുവാവ് മർദനമേറ്റ് മരിച്ചത് മഠത്തെ പ്രതിരോധത്തിലാക്കിയിരുന്നു. മഠത്തിനുള്ളിൽ വച്ച് അക്രമാസക്തനായ യുവാവിനെ മഠത്തിലെ ജീവനക്കാർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ സംഭവത്തിൽ കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം മാർച്ചിൽ ലാത്വിയ സ്വദേശിനിയായ യുവതിയെ കോവളത്തുനിന്നു കാണാതാവുകയും ഒരു മാസത്തിനുശേഷം ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ പ്രശ്‌നത്തിൽ സർക്കാരും പൊലീസും സ്വീകരിച്ച നിസംഗത വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ജർമ്മൻ യുവതിയെ കാണാതായത് വാർത്തയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group