അധ്യക്ഷയായി അമ്മ..! ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവില്‍ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷയായി മാതാ അമൃതാനന്ദമയിയെ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; സാധാരണക്കാരുടെ ശബ്ദത്തിന് ഉയര്‍ന്ന പ്രാതിനിധ്യം നല്‍കിയതിന് നന്ദി പറഞ്ഞ് മാതാ അമൃതാനന്ദമയി

Spread the love

സ്വന്തം ലേഖകന്‍

കൊല്ലം: ജി-20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവില്‍ സൊസൈറ്റി സെക്ടറിന്റെ അധ്യക്ഷയായി മാതാ അമൃതാനന്ദമയിയെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഇന്ത്യയിലാണ് ജി-20 ഉച്ചകോടി നടക്കുന്നത്. 2022 ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെയുള്ള ഒരു വര്‍ഷക്കാലമാണ് ഇന്ത്യ ജി-20 യുടെ നേതൃത്വം വഹിക്കുക. ന്യൂഡല്‍ഹിയില്‍ വച്ച് 2023 സെപ്റ്റംബര്‍ 9 മുതല്‍ 10 വരെയാണ് ജി-20 നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്.

ആഗോള തലത്തില്‍ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ലോകത്തിലെ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്കു വേണ്ടിയുള്ള ഒരു പ്രധാന ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറമാണ് ജി-20. സാധാരണക്കാരുടെ ശബ്ദത്തിന് ഇത്രയും ഉയര്‍ന്ന ഒരു പ്രാതിനിധ്യം നല്‍കിയതിന് ഇന്ത്യന്‍ ഗവണ്‍മെന്റിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായി ഇന്ത്യയുടെ സി 20 എന്‍ഗേജ്‌മെന്റ് ഗ്രൂപ്പിന്റെ ചെയര്‍ എന്ന നിലയിലുള്ള തന്റെ കര്‍ത്തവ്യം ഏറ്റെടുത്ത ശേഷം മാതാ അമൃതാനന്ദമയി പറഞ്ഞു. സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ എം, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍ സുധാ മൂര്‍ത്തി എന്നിവരും രാംഭൗ മല്‍ഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവയും ഇതില്‍ അംഗങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ വിശപ്പ്, സംഘര്‍ഷങ്ങള്‍, ജീവജാലങ്ങളുടെ വംശനാശം, പാരിസ്ഥിതിക നാശം എന്നിവയാണെന്നും ഇതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി നാം ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും പ്രഥമ സി-20 ഓണ്‍ലൈന്‍ യോഗത്തില്‍ മാതാ കമ്പ്യൂട്ടര്‍ സയന്‍സ്, ഗണിതശാസ്ത്രം, ഫിസിക്സ് തുടങ്ങി എല്ലാ മേഖലകളിലെയും വിദഗ്ധര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമുക്ക് പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള കൂടുതല്‍ നൂതനമായ രീതികള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ നമുക്ക് കഴിയും. ബഹുമുഖ പ്രയ്തനങ്ങളുടെ ഏകീകരണത്തിന്റെ അഭാവം നമ്മള്‍ക്കുണ്ടെന്നും ഇതിനുള്ള പരിഹാരമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും മാതാ അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു.’ മാതാ അമൃതാനന്ദമയി പറഞ്ഞു.

ജി-20 അംഗങ്ങളില്‍ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നു. 1999 ല്‍ ഇതിന്റെ തുടക്കം മുതല്‍ ഇന്ത്യ ഇതില്‍ ഒരു അംഗമാണ്. ലോക ഉല്‍പ്പാദനത്തിന്റെ (ജിഡബ്ല്യുപി) ഏകദേശം 80 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 59-77 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭൂവിസ്തൃതിയുടെ ഏകദേശം പകുതിയും ജി-20 ല്‍ ഉള്‍പ്പെടുന്നു. G20 നേതാക്കളുടെ ഉച്ചകോടിയില്‍ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ള ആളുകളുടെയും ശബ്ദം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജി-20ല്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 800-ലധികം സിവില്‍ സൊസൈറ്റികളും ഇവയുടെ പ്രതിനിധികളും ശൃംഖലകളുമായും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് സി-20 നടത്തുന്നത്.