
കോഴിക്കോട്: നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിന് (ട്രെയിന്‍ നമ്പര്‍: 16329/16330) സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചു.
പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്.
കണ്ണൂരിനും കാസര്‍കോടിനും ഇടയില്‍ സ്റ്റോപ്പുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നുള്ള പ്രയാസം യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
16329 നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ് ചൊവ്വാഴ്ചകളിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 11.40ന് നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടും.
16330 മംഗളൂരു ജങ്ഷന്‍ -നാഗര്‍കോവില്‍ അമൃത് ഭാരത് എക്സ്പ്രസ് എല്ലാ ബുധനാഴ്ചകളിലും രാവിലെ എട്ടിന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടും.



