
കോട്ടയം: കോട്ടയം വഴി പുതുതായി ആരംഭിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കോട്ടയം – എറണാകുളം റൂട്ടില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ദക്ഷിണ റയില്‍വെ ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കി.
എറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ് സ്റ്റേഷനുകളിലാണ് അമൃത് ഭാരത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് റെയില്‍വേക്ക് ജോസ് കെ മാണി കത്ത് നല്‍കിയത്.
നാഗര്‍കോയില്‍ – മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിനും, തിരുവനന്തപുരം- ചര്‍ലപ്പള്ളി അമൃത് ഭാരത് എക്‌സ്പ്രസിനും എറണാകുളത്തിനും കോട്ടയത്തിനും ഇടയില്‍ സ്റ്റോപ്പ് ഇല്ലാത്തത് മധ്യകേരളത്തിലെ യാത്രക്കാര്‍ക്ക് വലിയ യാത്ര ബുദ്ധിമുട്ട് ആണ്.ഈ മേഖല ഏറ്റവും കൂടുതല്‍ റെയില്‍വേ ആശ്രയിക്കുന്ന പ്രദേശങ്ങളിലൊന്നാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


