നീന്തൽ പരിശീലന കേന്ദ്രങ്ങളും വാട്ടർ തീം പാർക്കുകളും ക്ലോറിനേറ്റ് ചെയ്യണം; അമീബിക് മസ്തിഷ്കജ്വരം തടയാൻ നടപടികളുമായി ആരോഗ്യവകുപ്പ് 

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. രോഗം തടയുന്നതിനായി ജലസ്രോതസ്സുകളില്‍ ക്ലോറിനേഷൻ നിർബന്ധമാക്കി ഉത്തരവിറക്കി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച്‌ ഒൻപത് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. കുടാതെ രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലാണ്.

നിർദേശങ്ങൾ 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ എന്നിവിടങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കണം.
  • നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടർ തീം പാർക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളില്‍ നിർബന്ധമായും ക്ലോറിനേഷൻ നടത്തണം. ക്ലോറിന്റെ അളവ് പരിശോധിച്ച്‌ രേഖപ്പെടുത്തുകയും വേണം.
  • കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലസംഭരണികളും ക്ലോറിനേറ്റ് ചെയ്യണം.
  • ജലസ്രോതസ്സുകളിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നത് ഒഴിവാക്കണം. ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കർശനമായി തടയണം.

ഈ നിർദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഓഫീസർമാർ ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ, പബ്ലിക് ഓഫീസർമാർ ആഴ്ചതോറും സംസ്ഥാന സർവൈലൻസ് ഓഫീസർക്ക് റിപ്പോർട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.