അമീബിക് മസ്തിഷ്ക ജ്വരം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ പാലാ നഗരസഭയിൽ അടിയന്തിര യോഗം ചേർന്നു

Spread the love

പാലാ: സംസ്ഥാനത്ത്‌ അമീബിക്‌ മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ പാലാ നഗരസഭയില്‍ ചേര്‍ന്ന അടിയന്തിര യോഗം തീരുമാനിച്ചു.

ആദ്യഘട്ടത്തില്‍ ഈ മാസം 30, 31 തീയതികളില്‍ നഗരസഭ പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഏകദേശം രണ്ടായിരത്തി ഇരുനൂറോളം കിണറുകളും നാൽപ്പത്തിയേട്ടോളം പൊതുകിണറുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധീകരണം ഉറപ്പു വരുത്തും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപ്രതികള്‍, ഹോസ്റ്റലുകള്‍, പി ഉള്‍പ്പെടെ എല്ലായിടത്തേയും കിണറുകളും, വാട്ടര്‍ ടാങ്കുകളും വൃത്തിയാക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനിച്ചു.
ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ജലസ്രോതസ്സുകളില്‍ പരിശോധന സംഘടിപ്പിക്കും. കിണര്‍ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നാഷണല്‍ സര്‍വ്വീസ്‌ സ്കീം വോളണ്ടിയര്‍മാര്‍, സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റുകള്‍, എൻസിസി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ വൈസ്‌ ചെയര്‍പേഴ്സണ്‍ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍മാന്‍ തോമസ്‌ പീറ്റര്‍ വിഷയം അവതരിപ്പിച്ചു. വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്‌, ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസിക്കുട്ടി മാത്യു, കാണ്‍സിലര്‍മാരായ ഷാജു വി തുരുത്തന്‍, നീന ജോര്‍ജ്ജ്‌, ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി ജോണ്‍, സീനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരായ അനീഷ്‌ സി ജി., ഉമേഷിത പി ജി, പബ്ലിക്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരായ സോണിമോള്‍ ഇ പി, മഞ്ജു മോഹന്‍, രഞ്ജിത്‌ ആർ, സോണിബാബു സി, മഞ്ജുത മോഹന്‍, ശുചിത്വമിഷന്‍ യങ് പ്രൊഫഷണല്‍ അൽഫിയ താജ്‌ എന്നിവര്‍ പ്രസംഗിച്ചു. ഹരിത കേരളാ മിഷന്‍ റിസോഴ്സ്‌ പേഴ്‌സണ്‍ അഞ്ജു ജോസ്‌ സ്വാഗതവും, താലൂക്ക്‌ ഹോസ്പിറ്റല്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ കുഞ്ഞബ്ദുള്ള എം നന്ദിയും പറഞ്ഞു.