തിരുവനന്തപുരത്ത് യുവാവിന് അമീബിക് മസ്തിഷ്ക ജ്വരം;എട്ട് ദിവസത്തിനിടെ 10 പേര്‍ക്ക് രോഗബാധ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്തിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ് രോഗം സ്ഥിരീകരിച്ചു. കാന്‍സര്‍ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിയുന്നതിന് ഇടയിലാണ് രോഗബാധ കണ്ടെത്തിയത്.

ഇയാള്‍ക്ക് രോഗം പി‍ടിപ്പെട്ടതിന്‍റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല.
എട്ട് ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്തിരീകരിച്ചു.

നിലവിൽ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളാണുള്ളത്. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. 22 പേരുടെ മരണവും സ്ഥീരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group