play-sharp-fill
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോ​ഗബാധ സ്ഥിരീകരിച്ചത് നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്ക്; കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; രോ​ഗലക്ഷണങ്ങൾ പ്രകടമായത് കുളത്തിൽ  കുളിച്ചതിന് പിന്നാലെ; കൂടെ കുളിച്ച രണ്ട് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.

വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഉത്രാടദിനത്തിൽ കുളത്തിൽ കുട്ടി കുളിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ഈ വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ കഴിയുകയാണ്.