
കൊല്ലം: വയോധിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടയ്ക്കൽ സ്വദേശിനിയായ 62 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.
ആരോഗ്യാവസ്ഥ മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം മൂർച്ഛിച്ച് മരിച്ച രണ്ടു പേരും കൊല്ലം സ്വദേശികളാണ്.
അതിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരെക്കുറിച്ചുള്ള കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഇന്നലെ മാത്രം 4 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20 പേര്‍ക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



