
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; തൃശൂരിലെ പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
തൃശൂർ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശൂരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്.
വിദ്യാർത്ഥി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. നേരത്തെ, കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഐ.സി.യുവിൽ നിന്ന് മാറ്റി. 20 ദിവസമാണ് രോഗത്തിന്റെ നിരീക്ഷണ കാലയളവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 10 ദിവസം കഴിഞ്ഞു. 10 ദിവസം കൂടി കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഇതിനിടെ സാമ്പിൾ പരിശോധനക്ക് അയക്കും.
ഇത് നെഗറ്റിവ് ആയാലേ രോഗാവസ്ഥ തരണം ചെയ്തു എന്ന് പറയാനാവൂ എന്നും ഡോ. റഊഫ് അറിയിച്ചു. തിക്കോടി പഞ്ചായത്തിലെ പയ്യോളി പള്ളിക്കരയിലെ കുളത്തിൽ കുളിച്ച ശേഷമാണ് കുട്ടിക്ക് പനി പിടിപെട്ടത്.