
തിരുവനന്തപുരം: ചുട്ടിപ്പാറ എസ്‌എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ 3 വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് കുടുംബം. അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് ആണ് കുടുംബം ആരോപിക്കുന്നത്.
ഐ ക്വിറ്റ് എന്ന് പുസ്തകത്തില്‍ എഴുതിയതിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ല. ഫോണിന്റെ ലോക്ക് മാറ്റിയതിലും ദുരൂഹതയുണ്ട്. പൊലീസ് അന്വേഷണം കൃത്യമായ ദിശയിലെന്നും അച്ഛനും സഹോദരനും പ്രതികരിച്ചു.
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ചുട്ടിപ്പാറ എസ്‌എംഇ കോളേജിലെ അമ്മുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ്
വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. അമ്മു ജീവനൊടുക്കില്ലെന്നും കുടുംബം ആവർത്തിക്കുന്നു.