video
play-sharp-fill

ശബരിമലയിലേക്ക് പോകാൻ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് അമ്മിണി വീണ്ടും രംഗത്ത്; കോട്ടയം എസ് പി ഹരിശങ്കറിനെ കാണുന്നു

ശബരിമലയിലേക്ക് പോകാൻ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് അമ്മിണി വീണ്ടും രംഗത്ത്; കോട്ടയം എസ് പി ഹരിശങ്കറിനെ കാണുന്നു

Spread the love


സ്വന്തം ലേഖകൻ

കോട്ടയം: ശബരിമലയിലേക്ക് പോകാൻ പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി വീണ്ടും രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കോട്ടയം എസ്പി ഹരിശങ്കറിനെ കാണുമെന്ന് ഇന്ന് രാവിലെ അമ്മിണി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ശബരിമല ദർശനത്തിനായി കഴിഞ്ഞ ദിവസം എരുമേലിയിൽ എത്തിയ ആദിവാസി നേതാവ് അമ്മിണി മടങ്ങി പോവുകയായിരുന്നു. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് അമ്മിണി മടങ്ങാൻ തീരുമാനിച്ചതെന്ന് പറഞ്ഞിരുന്നു.

ഞായറാഴ്ച രാവിലെ പൊൻകുന്നം പൊലീസ് സ്റ്റേഷനിലെത്തിയ അമ്മിണിയ്ക്ക് നിലയ്ക്കൽ വരെ സുരക്ഷ നൽകാമെന്ന് പൊലീസ് അറിയിച്ചിരുന്നു. അമ്മിണിയെ എരുമേലി പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിനെ തുടർന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. അതേസമയം മലകയറാൻ രണ്ടു യുവതികൾ എത്തിയതിനു പിന്നാലെ മരക്കൂട്ടത്തിനു സമീപം പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ മാധ്യമ പ്രവർത്തകന് പരുക്കേറ്റു. ഉന്തിനും തള്ളിനുമിടെ ന്യൂസ് 18 ചാനൽ കാമറാമാനാണ് പരുക്കേറ്റത്. ഇയാളുടെ കൈ ഒടിഞ്ഞതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലകയറാനെത്തിയ യുവതികൾക്കെതിരേ വൻ ഭക്തജന പ്രതിഷേധമാണ് രാവിലെ ഉണ്ടായത്. പ്രതിഷേധം മറികടന്ന് യുവതികളെ സന്നിധാനത്ത് എത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പായതിനെ തുടർന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുർഗ എന്നിവരുമായി പൊലീസ് മലയിറങ്ങി തുടങ്ങി. യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. തിരിച്ചിറങ്ങാൻ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ആംബുലൻസിലാണ് ഇവരെ തിരിച്ചിറക്കിയത്. ക്രമസമാധാന പ്രശ്നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു.