
ആലപ്പുഴ: അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ അടുക്കളയില്‍ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകൻ ഗിരീഷ് ആരും അറിയാതെ കുഴിച്ചിട്ടത്.
ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഭക്ഷണം കൊണ്ടുവന്നപ്പോള്‍ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് ഗിരീഷ് പോലീസിനോട് പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗിരീഷിന്റെ ഭാര്യ പിണങ്ങി മറ്റൊരിടത്താണ് താമസം. അവിടെ പോയി മക്കളെ വിളിച്ചു കൊണ്ടുവന്നു. അമ്മൂമ്മ മരിച്ചു എന്നാണ് അവരോട് പറഞ്ഞത്. വരുന്ന വഴി മണ്‍വെട്ടി വാങ്ങി.
മൃതദേഹം കുഴിച്ചിട്ടശേഷം അടുപ്പുകല്ല് മുകളില്‍വച്ചു. ആരോടും ഇക്കാര്യം പറഞ്ഞില്ല. കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയോട് വിവരം പറഞ്ഞു. തുടർന്ന്, ഗിരീഷിന്റെ ഭാര്യ അയല്‍വാസിയെ വിവരം അറിയിച്ചു. അവർ കുത്തിയതോട് പോലീസിനെ അറിയിക്കുകയായിരുന്നു.



