play-sharp-fill
അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിച്ച്, അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുറിച്ച് മകനും

അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിച്ച്, അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുറിച്ച് മകനും

സ്വന്തംലേഖകൻ

കോഴിക്കോട്: അമ്മയില്ലാതെ അച്ഛന്റെ കൈയും പിടിച്ച് ഋതുൽ അക്ഷരലോകത്തേക്ക്.നിപ്പ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ മൂത്ത മകൻ ഋതുൽ സജീഷ് ഇന്നലെ ഒന്നാംക്ലാസിൽ ചേർന്നു. ചെമ്പനോട റെയ്മണ്ട് മെമ്മോറിയൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഋതുലിപ്പോൾ. ഋതുലിന്റെ അനിയൻ സിദ്ധാർഥിന് മൂന്നു വയസ്സ് തികഞ്ഞിട്ടേയുള്ളൂ. ഇപ്പോൾ ചെമ്പനോടയിൽ വീടിനടുത്തുള്ള അങ്കണവാടിയിലാണ്. രാവിലെ എഴുന്നേറ്റപ്പോൾ സ്‌കൂളിൽ പോവാൻ ഋതുലിന് അൽപ്പം മടിയായിരുന്നു.അച്ഛൻ ക്ലാസിന് മുന്നിൽ വന്ന് നിൽക്കണം എന്ന് വാശിപിടിച്ചു. എന്നാൽ കുളിച്ച് യൂണിഫോമിട്ടതോടെ ആളു ഉഷാറായി. അമ്മയുടെ ഫോട്ടോയ്ക്കുമുന്നിൽ കൈകൂപ്പി പ്രാർഥിച്ചു. പിന്നീട് അച്ഛൻ സജീഷ് പുത്തൂരിന്റെ കൈയും പിടിച്ച് സ്‌കൂളിലേക്ക്. യുകെജിയിൽ ഒപ്പമുണ്ടായിരുന്ന ഒട്ടുമിക്ക കൂട്ടുകാരെയും ക്ലാസിൽ കണ്ടപ്പോൾ ഋതുൽ ഒന്നൂടെ ഉഷാറായി. പിന്നീട് കൂട്ടുകാരോടൊപ്പം ചിരിയായി, കളിയായി…