അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകൾ ആൺ സുഹൃത്തുക്കുമായി മുങ്ങി: പ്രതികൾ പിടിയിൽ: എല്ലാവരും പ്രായപൂർത്തിയാകാത്തവർ

Spread the love

ബംഗളൂരു: ബെംഗളൂരുവില്‍ അമ്മയെ കൊലപ്പെടുത്തിയ മകള്‍ പിടിയില്‍. മകളും 4 ആണ്‍സുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്.

video
play-sharp-fill

പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്.

മകളും ആണ്‍സുഹൃത്തുമായുള്ള ബന്ധം അമ്മ വിലക്കിയിരുന്നു. ഈ വിരോധത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം അമ്മയെ കെട്ടിത്തൂക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകത്തിന് പിന്നാലെ മകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. തൂങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് കൊലപാതകം തെളിയിച്ചത്.