play-sharp-fill
മകന് 2 വയസുള്ളപ്പോൾ ഭർത്താവ് നഷ്ടപ്പെട്ടു: മുതിർന്നിട്ടും മകൻ തന്നോട് പണം ആവശ്യപ്പെടുന്നു: മകൻ തന്നെ അനുസരിക്കുന്നില്ല’; ജീവിക്കാനായി ഒരമ്മ പുലര്‍ച്ചെ 1.30 നും ഓട്ടോ ഓടിക്കുന്നു:  55 വയസുള്ള അമ്മയുടെ ജീവിത കഥ സമൂഹ മാധ്യമങ്ങളിൽ വൈറല്‍

മകന് 2 വയസുള്ളപ്പോൾ ഭർത്താവ് നഷ്ടപ്പെട്ടു: മുതിർന്നിട്ടും മകൻ തന്നോട് പണം ആവശ്യപ്പെടുന്നു: മകൻ തന്നെ അനുസരിക്കുന്നില്ല’; ജീവിക്കാനായി ഒരമ്മ പുലര്‍ച്ചെ 1.30 നും ഓട്ടോ ഓടിക്കുന്നു: 55 വയസുള്ള അമ്മയുടെ ജീവിത കഥ സമൂഹ മാധ്യമങ്ങളിൽ വൈറല്‍

കോട്ടയം: അര്‍ദ്ധരാത്രിക്ക് ശേഷവും നഗരത്തിലൂടെ ഓട്ടോ ഓടിക്കുന്ന 55 വയസുള്ള സ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ഓട്ടോയില്‍ കയറിയ ഒരു യാത്രക്കാരന്‍, ഇത്രയും വൈകിയിട്ടും ഓട്ടോ ഓടിക്കുന്നതിനുള്ള സാഹചര്യത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അവര്‍ തന്‍റെ ജീവിത കഥ, യാത്രക്കാരനുമായി പങ്കുവച്ചു.

മകന്‍ തനിക്ക് സാമ്പത്തിക സഹായം ചെയ്യുന്നില്ല. അതിനാല്‍ ജീവിക്കാനായി അര്‍ദ്ധ രാത്രിയിലും ഓട്ടോ ഓടിക്കേണ്ടിവരുന്നു. മകന് രണ്ട് വയസുള്ളപ്പോഴാണ് ഭര്‍ത്താവ്


നഷ്ടപ്പെട്ടതെന്നും മുതിർന്ന് കഴിഞ്ഞും മകന്‍ ഇപ്പോഴും തന്നോട് പണത്തിനായി ബഹളം വയ്ക്കാറുണ്ടെന്നും അവര്‍ ചോദ്യത്തിന് മറുപടിയായി പറയുന്നു. ആ അമ്മയുടെ മറുപടി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോയില്‍ എന്തിനാണ് ഈ അര്‍ദ്ധരാത്രിയിലും ജോലി ചെയ്യുന്നതെന്ന് ഒരാള്‍ ആ അമ്മയോട് ചോദിക്കുന്നു. ഇതിന് മറുപടിയായി, ‘എല്ലാവർക്കും അവരവരുടെതായ പ്രശ്‌നങ്ങളുണ്ട്. വീട്ടില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ രാത്രി പുറത്തിറങ്ങണം.

നിങ്ങള്‍ക്ക് എന്ത്
ചെയ്യാൻ കഴിയും? ഞാൻ 1 നും 1:30 നും വീട്ടിലെത്തും.’ നിങ്ങളുടെ കുട്ടികള്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് തുടര്‍ന്ന് അദ്ദേഹം ചോദിക്കുന്നു. “എനിക്ക് ഒരു മകന്‍ മാത്രമേയുള്ളൂ, അവൻ ഒരു ജോലിയും ചെയ്യുന്നില്ല.

പകരം, അവൻ എന്നോട് വഴക്കുണ്ടാക്കുകയും വീട്ടിലെ സാധനങ്ങള്‍ തകർക്കുകയും ചെയ്യുന്നു. എന്‍റെ മകൻ എന്നെ ബഹുമാനിക്കുന്നില്ല. അവന് രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛൻ മരിച്ചു.’ അവര്‍ കൂട്ടിച്ചേര്‍ത്തു. “ഭിക്ഷാടനം ചെയ്യുന്നതിനേക്കാള്‍ കഠിനമായ ജോലി ചെയ്യുന്നതാണ് നല്ലത്. ജോലി ചെയ്യുന്നതില്‍ ലജ്ജയില്ല,

പക്ഷേ, ഭിക്ഷാടനത്തില്‍ ലജ്ജയുണ്ട്. ജോലിക്ക് ഒരു കുറവുമില്ല, ആരെങ്കിലും ജോലി ചെയ്യാൻ തയ്യാറായിരിക്കണമെന്ന് മാത്രം.’ അവര്‍ പറയുന്നു. അതേ സമയം അവര്‍ ഏത് നഗരത്തിലാണ് ഓട്ടോ ഓടിക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നില്ല.