video
play-sharp-fill

Friday, May 23, 2025
HomeCinema'സിനിമ ഇറങ്ങിയശേഷം തൻ്റെ നമ്പറിലേക്ക് കോളുകൾ എത്തുന്നു; ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല; മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു'; സിനിമയിൽ...

‘സിനിമ ഇറങ്ങിയശേഷം തൻ്റെ നമ്പറിലേക്ക് കോളുകൾ എത്തുന്നു; ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല; മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു’; സിനിമയിൽ തൻ്റെ നമ്പർ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ‘അമരൻ ‘ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി; 1.1 കൊടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് വിദ്യാർത്ഥിയുടെ ആവശ്യം

Spread the love

ചെന്നൈ: ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.

തന്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയിൽ കാണിക്കുന്നത്.

സിനിമ ഇറങ്ങിയ ശേഷം ഈ നമ്പ‍റിലേക്ക് കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു.
തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവകാര്‍ത്തികേയൻ- സായി പല്ലവി എന്നിവർ കേന്ദ്ര കഥാപത്രങ്ങളായ അമരൻ, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന ചിത്രം 2024 ഒക്ടോബർ 31നാണ് റിലീസ് ചെയ്തത്.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമ്മിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments