നവജാത ശിശുക്കള്‍ക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു
സ്വന്തം ലേഖകൻ
തൃശൂര്‍: നവജാത ശിശുക്കള്‍ക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.
കൊച്ചന്നൂര്‍ മേലേരിപ്പറമ്ബില്‍ സനീഷ(27)യാണ് മരിച്ചത്.
പറപ്പൂര്‍ മുള്ളൂര്‍ കാഞ്ഞാങ്ങാട് വീട്ടില്‍ കുട്ടപ്പന്റെയും വാസന്തിയുടെയും മകളാണ്. മാര്‍ച്ച് 29നായിരുന്നു സനീഷ ഇരട്ടകുഞ്ഞുങ്ങളെ പ്രസവിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുട്ടിക്ക് പാല്‍ കൊടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മലേഷ്യയിലായിരുന്ന ഭര്‍ത്താവ് രജീഷ് ഒന്നരവര്‍ഷമായി നാട്ടില്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്.
Third Eye News Live
0