
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ടിനി ടോം.
‘അമ്മ’യുടെ തലപ്പത്തേക്ക് സ്ത്രീകള്‍ വരണമെന്ന് എല്ലാവരുടേയും ആഗ്രഹമായിരുന്നുവെന്നും ‘അമ്മ’ ഇപ്പോള്‍ യാഥാർഥ്യമായെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഒൻപത് ആണുങ്ങളും എട്ട് പെണ്ണുങ്ങളും ഉണ്ട്. സന്തോഷം. ‘അമ്മ’ യാഥാർഥ്യമായി. എല്ലാവരുടേയും ആഗ്രഹമായിരുന്നല്ലോ തലപ്പത്തേക്ക് സ്ത്രീകള്‍ വരണമെന്ന്. അത് സംഭവിച്ചു. അവർക്കൊരു ടേം കൊടുത്തിരിക്കുകയാണല്ലോ. മൂന്നുവർഷമുണ്ട്. അവർ തെളിയിക്കട്ടെ. അവരോടൊപ്പം നമ്മളുണ്ടാകും.’ -ടിനി ടോം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മൂന്ന് ടേമില്‍ ഇരുന്നിട്ടാണ് നാലാമത്തെ ടേമിലേക്ക് വരുന്നത്. ലാലേട്ടനോടൊപ്പം മൂന്ന് കമ്മിറ്റിയിലുണ്ടായിരുന്നു. അവിടെ എന്തെങ്കിലുമൊക്കെ കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇൻഫോർമേഷൻ പോലെ എനിക്ക് കൊടുക്കാൻ പറ്റും.’
‘ശ്വേതയെ ഞാൻ എന്റെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചിരുന്നു. അതൊരു വ്യാജ ആരോപണമായിരുന്നു. മെമ്മറി കാർഡ് വിഷയത്തില്‍ എനിക്ക് വിശദാംശങ്ങള്‍ അറിയില്ല. അതുമായി ഒട്ടും കണക്ടഡ് അല്ല ഞാൻ. അത് നിയമപരമായി പോകേണ്ടതാണെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.’ -ടിനി ടോം പറഞ്ഞു.