video
play-sharp-fill
അമ്മയുടെയും സൂപ്പർ താരങ്ങളുടെയും പിൻതുണയില്ല: ഷൈൻ നിഗം മാപ്പു പറയാൻ ഒരുങ്ങുന്നു; സിനിമാ തർക്കം ഒത്തു തീർപ്പിലേയ്ക്ക്

അമ്മയുടെയും സൂപ്പർ താരങ്ങളുടെയും പിൻതുണയില്ല: ഷൈൻ നിഗം മാപ്പു പറയാൻ ഒരുങ്ങുന്നു; സിനിമാ തർക്കം ഒത്തു തീർപ്പിലേയ്ക്ക്

സിനിമാ ഡെസ്ക്

കൊച്ചി: ഒരു നടനും നിർമ്മാതാക്കളും തമ്മിലുള്ള തർക്കത്തിൽ നിന്ന് മലയാള സിനിമയിലെ ലഹരി മാഫിയയുടെ കാണാപ്പുറങ്ങളിലേയ്ക്ക് വരെ സഞ്ചരിച്ച ഷൈൻ നിഗം തർക്കം ഒടുവിൽ ഒത്തു  തീർപ്പിലേയ്ക്ക്. താരസംഘടനയായ അമ്മയുടെയും സൂപ്പർ താരങ്ങളുടെയും പിൻതുണയില്ലെന്ന് ഉറപ്പായതോടെയാണ് ഇപ്പോൾ ഷൈൻ മാപ്പ് പറഞ്ഞ് ഒത്തു തീർപ്പിലേയ്ക്ക് നീങ്ങിയത്.

തന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണെന്ന് നടന്‍ ഷെയ്ന്‍ നിഗം ഒരു എഫ്..എം ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞതോടെയാണ് വിവാദം ഒത്തു തീർപ്പിലേയ്ക്ക് നീങ്ങുകയാണ് എന്ന സൂചന ലഭിച്ചത്.  പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് എന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ മാപ്പ് പറയുമെന്ന് ഷെയ്ന്‍ വ്യക്തമാക്കിയത്. പരസ്യമായിട്ട് പറയും. മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമാണെങ്കില്‍ മാപ്പ് പറഞ്ഞേക്കാം എന്നായിരുന്നു ഷെയ്ന്‍ നി​ഗത്തിന്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാതെ ഷെയ്ന്‍ നിഗമുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്‍റെ ഡബ്ബിംഗും പൂര്‍ത്തിയാക്കാതെ പുതിയ സിനിമകളുമായി സഹകരിക്കില്ല.

ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ലെന്നും വിഷയത്തില്‍ താരസംഘടനയായ അമ്മ ഉറപ്പ് നല്‍കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

തേർഡ് ഐ ന്യൂസിൻ്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JV0Me0BojDfD2olHYSgpXI