video
play-sharp-fill

അമ്മയുടെ മീറ്റിംഗിൽ സാനിറ്റേഷൻ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ് എനിക്ക് ബാത്‌റൂം പാർവ്വതി എന്ന ഇരട്ടപ്പേര് കിട്ടിയത്, ഇനിയും ഞാൻ അമ്മയുടെ ജനറൽ ബോഡിയിൽ സംസാരിക്കും ; പിന്നാലെ വരുന്ന കുട്ടികൾ ഇതിന് വേണ്ടി പോരാടരുത് : പാർവ്വതി തിരുവോത്ത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമാ രംഗത്തെ താരസംഘടനയായി അമ്മയുടെ മീറ്റിംഗിൽ സാനിറ്റേഷൻ പ്രശ്‌നങ്ങളെ കുറിച്ച് സംസാാരിച്ചതിനാണ് എല്ലാവവരും എന്നെ ബാത്‌റൂം പാർവ്വതിയാക്കിയത്. എന്നാൽ അങ്ങനെ പറഞ്ഞതിന്റെ ഫലമായിട്ടാണ് ഒരു സെറ്റിൽ ഒരു വാനിറ്റി വാനെങ്കിലും വന്നത്.

ഇനിയും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് ഞാൻ അമ്മയുടെ ഇനറൽ ബോഡിയിൽ സംസാരിക്കും.കാരണം പിന്നാലെ വരുന്ന കുട്ടികൾ ഇതിന് വേണ്ടി പോരാടരുതെന്നും പാർവ്വതി.കാലാകാലങ്ങളായി ചില ശീലങ്ങൾ നമ്മൾ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സിനിമാസെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങൾ. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇൻഡസ്ട്രിയിൽ ഇതെല്ലാം നിയമം മൂലം തടയേണ്ടതാണ്. ഇത്തരം ചർച്ചകൾക്ക് വഴി തുറക്കുകയാണ് ഡബ്ല്യു.സി.സി ചെയ്യുന്നത്. പിന്നാലെ വരുന്ന കുട്ടികളൊന്നും ഇതിന് വേണ്ടി പോരാടേണ്ടി വരരുതെന്നും പാർവ്വതി പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group