ട്വന്റി ട്വന്റിക്ക് ശേഷം താരസംഘടനയായ എഎംഎംഎയുടെ പുതിയ ചിത്രം വരുന്നു; പ്രഖ്യാപനം മോഹന്‍ലാലിന്റേത്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കൊച്ചി: എഎംഎംഎ സംഘടന നിര്‍മ്മിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന് മോഹന്‍ലാലിന്റെ പ്രഖ്യാപനം.’അമ്മ സംഘടനയ്ക്ക് വേണ്ടി നമ്മള്‍ വളരെക്കാലം മുന്‍പ് ഒരു സിനിമ ചെയ്തിരുന്നു. അതുപോലെ ഒരു സിനിമ കൂടി ചെയ്യുന്നു. അതിന്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് എന്തുകൊണ്ടും ഗുണമായിരിക്കും പുതിയ ചിത്രം.’ മോഹന്‍ലാല്‍ പറഞ്ഞു. ‘എഎംഎംഎയുടെ’ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് മോഹന്‍ലാലിന്റെ പ്രഖ്യാപനം.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി,ജയറാം, ദിലീപ് തുടങ്ങിയ താരസംഘടനയായ എഎംഎംഎയിലെ നടീ-നടന്മാരെല്ലാം ഒന്നിച്ചെത്തിയ സിനിമയായിരുന്നു ട്വന്റി- ട്വന്റി. ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും. പ്രിയദര്‍ശനും രാജീവ് കുമാറുമായിരിക്കും സിനിമ സംവിധാനം ചെയ്യുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group