video
play-sharp-fill

എഎംഎംഎയുടെ ഉദ്ഘാടന ചടങ്ങിലെ കസേര വിവാദം; ഹണിറോസും രചന നാരായണ്‍കുട്ടിയും ഇരിക്കുന്ന ഫോട്ടോ പങ്ക് വച്ച് സിദ്ദിഖിന്റെ മറുപടി

എഎംഎംഎയുടെ ഉദ്ഘാടന ചടങ്ങിലെ കസേര വിവാദം; ഹണിറോസും രചന നാരായണ്‍കുട്ടിയും ഇരിക്കുന്ന ഫോട്ടോ പങ്ക് വച്ച് സിദ്ദിഖിന്റെ മറുപടി

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: താരസംഘടനയായ എഎംഎംഎ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ കസേര നല്‍കിയില്ലെന്ന വിവാദത്തിന് മറുപടിയുമായി നടന്‍ സിദ്ദിഖ്. വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിക്കും ഹണിറോസിനും ഇരിക്കാന്‍ സ്ഥലം നല്‍കിയില്ലെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

എക്സിക്യൂട്ടീവ് മെമ്‌ബേഴ്സിന്റെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചാണ് സിദ്ദിഖ് മറുപടി കൊടുത്തത്. ഫോട്ടോയില്‍ മോഹന്‍ലാല്‍, സിദ്ദിഖ് ഉള്‍പ്പെടെ ഉള്ള നടന്‍മാര്‍ നില്‍ക്കുകയും രചന നാരയാണന്‍ കുട്ടി, ഹണി റോസ് എന്നിവര്‍ കസേരയില്‍ ഇരിക്കുകയുമാണ്. ചടങ്ങില്‍ നിന്ന് സ്ത്രീകളെ ആരു മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് എക്‌സിക്യൂട്ടീവ് മെമ്ബറായ ഹണി റോസ് വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള പുരുഷ താരങ്ങള്‍ ഇരിക്കുകയും, അവര്‍ക്കരികിലായി എക്സിക്യൂട്ടീവ് അംഗങ്ങളായ രചനയും ഹണി റോസും നില്‍ക്കുകയും ചെയ്യുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ സൈജു ശ്രീധരന്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

Tags :