ഡബ്ല്യൂസിസിയുടെ ഭാഗമായി നില്‍ക്കുന്ന നടിമാരെ തിരികെ എത്തിക്കാൻ ശ്രമം, എല്ലാവര്‍ക്കും സ്വീകാര്യനായ നടനെ തിരഞ്ഞെടുക്കാൻ ‘അമ്മ’; നാമനിർദ്ദേശപത്രിക ഇന്ന് മുതല്‍ സമർപ്പിക്കാം

Spread the love

കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക ഇന്നു മുതല്‍ സമർപ്പിക്കാം.

video
play-sharp-fill

ആഗസ്റ്റ് 15ന് ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മറ്റു സംഘടനകളില്‍ ഭാരവാഹിത്വം ഇല്ലാത്ത ആളുകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുക. സംഘടനയില്‍ കുടിശ്ശിക ഇല്ലാത്ത ആജീവനാന്ത അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.

ഇന്ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലുമണിവരെ പത്രിക സമർപ്പിക്കാം. ഈ മാസം 24 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 11 പേരെയും തിരഞ്ഞെടുക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാല് സീറ്റുകള്‍ വനിതകള്‍ക്കാണ്. പ്രസിഡന്റ് ഉള്‍പ്പെടെ മറ്റു സ്ഥാനങ്ങള്‍ എല്ലാം ജനറല്‍ സീറ്റുകളും ആണ്.