
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 15-ന് നടക്കും.
ഇതിനായുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്നും, മത്സരിക്കാൻ താത്പര്യമുള്ള നിരവധി താരങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം ആരംഭിച്ചതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
വിവിധ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പേരില്‍ രൂപീകരിച്ചിട്ടുള്ള വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളെ ചേർത്ത് പിന്തുണ അഭ്യർത്ഥിക്കുന്ന തിരക്കിലാണ് താരങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍, മുൻപ് മോഹൻലാല്‍ പ്രസിഡന്റായിരുന്ന ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി അഡ്‌ഹോക്ക് കമ്മിറ്റിയാണ് ‘അമ്മ’യുടെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതി തിരഞ്ഞെടുക്കാൻ തീരുമാനമായത്.
അതുവരെ അഡ്‌ഹോക്ക് കമ്മിറ്റി തന്നെയായിരിക്കും സംഘടനയുടെ ഭരണം നടത്തുക.