
കൊച്ചി: താരസംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ്. അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്.
നിലവിൽ പരാതിക്കാരായ വനിത അംഗങ്ങളുടെ മൊഴിയെടുത്തു. മുൻ പ്രസിഡൻറ് മോഹൻലാലിന്റെയും ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെയും മൊഴികളും രേഖപ്പെടുത്തി. വനിതാ അംഗങ്ങൾ പങ്കുവെച്ച അനുഭവങ്ങൾ റെക്കോർഡ് ചെയ്തിരുന്ന മെമ്മറി കാർഡ് കാണാതായെന്നാണ് പരാതി. സംഭവം അന്വേഷിക്കുന്നതിനായാണ് അമ്മ അഞ്ചംഗ സമിതിയെ രൂപീകരിച്ചു.
മീ ടൂ ആരോപണങ്ങള്‍ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്നു പറയാനായി യോഗം വിളിച്ചത്. ഈ യോഗത്തില്‍ ആളുകള്‍ പറഞ്ഞ അനുഭവങ്ങള്‍ മെമ്മറി കാർഡില്‍ ചിത്രീകരിച്ചിരുന്നെന്നും എന്നാല്‍ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു. അതിന് പിന്നാലെയാണ് മെമ്മറി കാര്‍ഡ് വിവാദമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


