‘അമ്മ’ തെരഞ്ഞെടുപ്പിൽ സംഘർഷം; രണ്ട് സ്ത്രീകളെ മാറ്റി നിർത്താൻ കമ്മിറ്റി തീരുമാനം, വേണ്ട നാല് വനിതാ അംഗങ്ങളെ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുക്കും, നിലപാട് വ്യക്തമാക്കി ജഗദീഷ് എത്തിയതോടെ തർക്കം രൂക്ഷം, ഒരു പേരു മാത്രം തീരുമാനിക്കാമെന്നായപ്പോൾ സമവായം
കൊച്ചി: ‘അമ്മ’യുടെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ തർക്കം. തെരഞ്ഞെടുപ്പിന് ശേഷമാണ് സംഘർഷമുണ്ടായത്.
എട്ടു പേരെ തെരഞ്ഞെടുത്ത ശേഷം എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച 2 സ്ത്രീകളെ മാറ്റി നിർത്താനായിരുന്നു അമ്മ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം.
അൻസിബയും സരയുവും വോട്ടു ലഭിച്ചതിൽ താഴെ ആയതുകൊണ്ടാണ് അവരെ തെരഞ്ഞെടുക്കാത്തത് എന്നായിരുന്നു കമ്മിറ്റി പറഞ്ഞത്. 4 വനിതാ അംഗങ്ങളാണ് സമിതിയിൽ വേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരെ പിന്നീട് അമ്മ എക്സിക്യൂട്ടീവ് യോഗം തെരഞ്ഞെടുക്കുമെന്നും കമ്മിറ്റി പറഞ്ഞു. ഇതിനെ എതിർത്ത് ബാബുരാജ്, ജയൻ ചേർത്തല, പി.പി.കുഞ്ഞികൃഷ്ണൻ എന്നിവർ രംഗത്തെത്തി. 3 സ്ത്രീകൾ എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച സാഹചര്യത്തിൽ അവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങളും രംഗത്തെത്തി.
മത്സരിച്ച 3 പേരും എക്സിക്യൂട്ടീവിൽ ഉൾപ്പെടുമെന്നാണു മനസിലാക്കിയതെന്നും അതനുസരിച്ച് അവരെ മാറ്റി നിർത്താൻ പറ്റില്ലെന്നും ജനറൽ സെക്രട്ടറി പദവിയിലേക്ക് വിജയിച്ച സിദ്ദീഖും വ്യക്തമാക്കി. എക്സിക്യൂട്ടീവ് സമിതിയായിരിക്കും ഒരാളെ കൂടി തെരഞ്ഞെടുക്കുക എന്ന് ജഗദീഷ് പറഞ്ഞതോടെയാണ് തർക്കം രൂക്ഷമായത്.
ഒടുവിൽ ഒരു പേരു മാത്രം എക്സിക്യൂട്ടീവ് യോഗത്തിനു തീരുമാനിക്കാമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു. തർക്കത്തിനൊടുവിൽ സമവായമായതോടെ പ്രസിഡന്റ് മോഹൻലാൽ പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മഞ്ജു പിള്ള, കുക്കു പരമേശ്വരൻ എന്നിവരുടെ പേരുകൾ പരിഗണിക്കണമെന്ന് നടി ഉഷയും പ്രിയങ്കയും ഉൾപ്പെടെയുള്ളവർ നിലപാടെടുത്തു. ഷീലു എബ്രഹാമിന്റെ പേരു കൂടി ഉൾപ്പെടുത്തണമെന്ന് കുക്കു പരമേശ്വരൻ പറഞ്ഞു.
എന്നാൽ, ജനറൽ ബോഡിയിൽ ഇക്കാര്യം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് ജോയ് മാത്യുവും രംഗത്തെത്തി. വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച മഞ്ജു പിള്ള 137 വോട്ടുകളും ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിച്ച കുക്കു പരമേശ്വരൻ 123 വോട്ടുകളും നേടി. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവരാണ് എക്സിക്യൂട്ടീവിലേക്ക് മത്സരിച്ചവരിൽ പരാജയപ്പെട്ടത്.
പുതിയ ഭാരവാഹികൾ ഇവർ:
∙മോഹൻ ലാൽ – പ്രസിഡന്റ് (തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ)
∙സിദ്ദീഖ് – ജനറൽ സെക്രട്ടറി, വോട്ട് – 157
(പരാജയപ്പെട്ടത് – കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ)
∙വൈസ് പ്രസിഡന്റുമാർ – ജഗദീഷ്, ജയൻ ചേർത്തല – വോട്ട് – 245, 215. (പരാജയപ്പെട്ടത് മഞ്ജു പിള്ള)
∙ജോയിന്റ് സെക്രട്ടറി – ബാബുരാജ്, വോട്ട് – 198
(പരാജയപ്പെട്ടത് – അനൂപ് ചന്ദ്രൻ)
∙ട്രഷറർ- ഉണ്ണി മുകുന്ദൻ (തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
കലാഭവൻ ഷാജോൺ – 294, സുരാജ് വെഞ്ഞാറമൂട്- 289, ജോയി മാത്യു – 279, സുരേഷ് കൃഷ്ണ – 275, ടിനി ടോം – 274, അനന്യ -271, വിനു മോഹനർ -271, ടൊവിനോ തോമസ് -268, സരയൂ, അൻസിബ.