അത് നിന്റെ അമ്മയല്ലേടാ…ലഹരിവസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല;മകൻ അമ്മയെ വെട്ടിപ്പരിക്കേൽപിച്ചു…സംഭവം കണ്ണൂരിൽ…

Spread the love

കണ്ണൂരിൽ മകൻ അമ്മയയെ വെട്ടി പരുക്കേൽപ്പിച്ചു. വടക്കേ പൊയിലൂരിലാണ് സംഭവം ഉണ്ടായത്. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് വെട്ടിയത്. ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത.
ജാനുവിന്‍റെ രണ്ട് കൈയിലും വെട്ടേറ്റിട്ടുണ്ട്. പരുക്കേറ്റ ജാനുവിനെ ആശുപത്രിയിലേക്ക് മാറ്റി. മകന്‍ നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നൽകാൻ തയാറാകാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.