രാജ്യത്തിന്റെ സുരക്ഷക്കും വികസനത്തിനുമായി സംസ്ഥാനങ്ങളും കേന്ദ്ര സർക്കാറും സാങ്കേതിക വിദഗ്ധരും സംയുക്തമായി ചേർന്ന് പരിഹാരം കണ്ടെത്തണം;മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ സഹകരിക്കണമെന്ന് സംസ്‍ഥാനങ്ങളോട് അമിത് ഷാ

Spread the love

ഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷക്കും വികസനത്തിനുമായി സംസ്ഥാനങ്ങളും കേന്ദ്ര സർക്കാറും സാങ്കേതിക വിദഗ്ധരും സംയുക്തമായി ചേർന്ന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്.ഡാർക്ക് വെബ്, ക്രിപ്‌റ്റോകറൻസി, ഓണ്‍ലൈൻ വിപണി, ഡ്രോണുകള്‍ എന്നിവ രാജ്യത്തിന് പുതിയ വെല്ലുവിളിയുയർത്തുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തോട് സഹകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

video
play-sharp-fill

 

‘മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും’ സംബന്ധിച്ച്‌ ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ അധ്യക്ഷനായെത്തിയ അമിത് ഷാ മയക്കുമരുന്നിന്റെ നിരവധി ശൃംഖല ഇല്ലാതാക്കുന്നതും അതുപോലെ തന്നെ അവയുമായി ബന്ധപ്പെട്ട ഭീകരത ഇല്ലാതാക്കുന്ന കാര്യത്തില്‍ സർക്കാർ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ 16,914 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി.

 

 

രാജ്യത്തുടനീളമുള്ള നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും പൊലീസും മയക്കുമരുന്നിനെതിരെ നടപടി സ്വീകരിച്ചു. ഇത് മയക്കുമരുന്ന് രഹിത സമൂഹം ഉണ്ടാക്കുന്നതിനുള്ള സുപ്രധാന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വെല്ലുവിളിയെ ഒറ്റക്കെട്ടായി നേരിടുകയും ഈ പോരാട്ടത്തില്‍ വിജയിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

 

മയക്കുമരുന്ന് കേസുകളില്‍ ശിക്ഷ ഉറപ്പാക്കാൻ എൻ.സി.ബി സംസ്ഥാന സർക്കാറിന്റെ എല്ലാ നാർക്കോട്ടിക് യൂണിറ്റുകള്‍ക്കും പ്രോസിക്യൂഷൻടീമുകള്‍ക്കും പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 2047ഓടെ ലഹരിവിമുക്ത ഇന്ത്യ കൈവരിക്കാനുള്ള ത്രിതല തന്ത്രമാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്.