അമിത് ഷായ്ക്ക് കുരുക്കു മുറുകുന്നു ; ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കും

അമിത് ഷായ്ക്ക് കുരുക്കു മുറുകുന്നു ; ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കും

 

സ്വന്തം ലേഖകൻ

മുംബൈ: ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. മുംബൈയിൽ വെച്ച് നടന്ന എൻസിപി യോഗത്തിന് ശേഷം മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ലോയ.

2014 ഡിസംബർ ഒന്നിനാണ് സിബിഐ കോടതി ജഡ്ജി ലോയയുടെ മരണം സംഭവിക്കുന്നത്. സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് ഏറ്റുമുട്ടൽ കേസ് പരിഗണനയിൽ ഇരിക്കവേയായിരുന്നു മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 നവംബറിൽ ‘ദ കാരവ’നാണ് ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവന്നത്. ഇതോടെ ലോയയുടെ മരണത്തിൽ കുടുംബാംഗങ്ങൾ സംശയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ ലോയയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് 2018 ജൂലൈയിൽ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഇതിന് ശേഷമാണ് ഇപ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചത്. വ്യക്തമായ തെളിവുകളോടെ ആരെങ്കിലും പരാതി നൽകിയാൽ കേസ് പുനരന്വേഷിക്കുമെന്നും കാരണം കൂടാതെ വിഷയത്തിൽ അന്വേഷണം നടത്തില്ലെന്നും നവാബ് മാലിക് പറഞ്ഞു.

Tags :