play-sharp-fill
അയോധ്യയിൽ രാമക്ഷേത്രം ഉടൻ നിർമ്മിക്കും: ക്ഷേത്ര നിർമ്മാണത്തിന് തടയിടുന്നത് കോൺഗ്രസ് ; അമിത് ഷാ

അയോധ്യയിൽ രാമക്ഷേത്രം ഉടൻ നിർമ്മിക്കും: ക്ഷേത്ര നിർമ്മാണത്തിന് തടയിടുന്നത് കോൺഗ്രസ് ; അമിത് ഷാ


സ്വന്തം ലേഖകൻ

ന്യൂഡൽഹി : അയോധ്യയിൽ രാമക്ഷേത്രം ഉടൻ നിർമിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. പാർട്ടിയുടെ അടിസ്ഥാന ആശയത്തിൽ വിട്ടുവീഴ്ചയില്ലന്നും, ഭരണഘടനയ്ക്കുള്ളിൽ നിന്ന് ക്ഷേത്രം ഉടൻ നിർമിക്കുമെന്നും അമിത് ഷാ പറഞ്ഞു. നിലവിൽ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രനിർമാണത്തിന് തടയിടുന്നത് കോൺഗ്രസാണെന്നും അമിത് ഷാ ആരോപിച്ചു .

രാമക്ഷേത്രനിർമാണത്തിന് ഓർഡിനൻസ് ഇറക്കുന്നത് കോടതിവിധിക്കുശേഷം മതിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് തള്ളി ആർഎസ്എസ് നേരത്തെ രംഗത്തുവന്നിരുന്നു. ഈ സർക്കാരിന്റെ കാലത്തുതന്നെ രാമക്ഷേത്രം നിർമിക്കണമെന്നും വാഗ്ദാനം പാലിക്കാനാണ് ജനം ബിജെപിക്ക് ഭൂരിപക്ഷം നൽകിയതെന്നും ആർഎസ്എസ് വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെയാണ് അമിത് ഷാ ബിജെപിയുടെ നിലപാട് വ്യക്തമാക്കിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group