video
play-sharp-fill

Sunday, May 18, 2025
HomeLocalKottayamഅമേരിക്കയിൽ വിശ്രമ ജീവിതം ആഘോഷമാക്കി ഗാനഗന്ധർവൻ : പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനും സ്വയം കാറോടിച്ചുപോകുന്ന ദാസേട്ടന്റെ...

അമേരിക്കയിൽ വിശ്രമ ജീവിതം ആഘോഷമാക്കി ഗാനഗന്ധർവൻ : പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനും സ്വയം കാറോടിച്ചുപോകുന്ന ദാസേട്ടന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ

Spread the love

ഡൽഹി: അമേരിക്കയിലെ വിശ്രമ ജീവിതം ആഘോഷമാക്കി യേശുദാസ്. ദാസേട്ടന്റെ ഒപ്പം നിഴലായി പ്രഭയും ഉണ്ട്. ഭാര്യക്ക് ഒപ്പം യേശുദാസ് കഴിഞ്ഞ ദിവസം പങ്കിട്ട ചിത്രവും ശ്രദ്ധനേടിയിരുന്നു.

ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്ന അദ്ദേഹം ചിട്ടയായ ജീവിത ശൈലി ആണ് ഫോളോ ചെയ്യുന്നത്. തന്റെ ദൈവിക സ്വരത്തെ മോശമാക്കുന്ന ഒരു ഭക്ഷണവും കഴിക്കാറില്ല അദ്ദേഹം.

കഴിഞ്ഞ കുറേ വർഷങ്ങളായി ഭാര്യ പ്രഭക്ക് ഒപ്പം ഡാലസിലാണു ദാസേട്ടന്റെ താമസം. പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനും സ്വയം കാറോടിച്ചുപോകുന്ന ദാസേട്ടന്റെ വിശേഷങ്ങള്‍ മുൻപൊരിക്കല്‍ സമൂഹ മാധ്യങ്ങളില്‍ നിറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കാലത്തിനു ശേഷം ഇന്ത്യയിലേക്ക് ഉള്ള യാത്രകള്‍ കുറവാണ്. ഇടയ്ക്ക് അമേരിക്കയിലെ വേദികളില്‍ കച്ചേരികളും അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

പിന്നെ സിനിമയിലെ സുഹൃത്തുക്കള്‍, സംഗീതലോകത്തിലെ പ്രിയപെട്ടവർ ഒക്കെയും ദാസേട്ടനെ കാണാൻ പോകുന്നതിന്റെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments